മത- ന്യൂനപക്ഷങ്ങളോടുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ്വർഗീസ് വെട്ടിയാങ്കൽ

മത – ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറകണമെന്ന്
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.
ബജ്റംഗ്ദൾ പോലുള്ള തീവ്രവാദ സംഘടനകൾ
രാജ്യത്തിൻ്റെ ഭരണഘടനാ സംരക്ഷകരാകുന്നത് അപകടകരമാണ്.
ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി ചത്തീസ്ഗഡിൽ 2 കന്യാസ്ത്രീകളെ ജയിലിലടച്ച് ക്രൂശി ക്കുന്ന നടപടി പ്രതി ഷേധാർഹമാണ്. പോലീസ് സ്റ്റേഷനിലും റെയിൽവ്വേ സ്റ്റേഷനിലും ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിക്ക് മുമ്പിൽ അധികൃതർ നിയമലംഘനമാണ് നടത്തിയത്. ജോലിക്കായി കൂട്ടി കൊണ്ടുവന്നവരെ ഭീഷണി മുഴക്കി മൊഴിമാറ്റി പറയിച്ച് മിഷനറി പ്രവർത്തനം നടത്തുന്ന കന്യാസ്ത്രീകളെ ജയിലിലടച്ച് ക്രൂശിക്കുന്നത് കേന്ദ്ര സംസ്ഥാന ബി.ജെ.പി സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. – വർഗീസ്‌വെട്ടിയാങ്കൽ ചൂണ്ടിക്കാട്ടി. എത്രയും വേഗം സിസ്റ്റേഴ്സിന് ജയിൽ വിമോചനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













































































