Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

നിശബ്ദ വായനയേക്കാള്‍ ഹൃദ്യമായത് ഉച്ചത്തിലുള്ള വായനയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍



കോഴിക്കോട് : നിശബ്ദ വായനയേക്കാള്‍ ഹൃദ്യമായത് ഉച്ചത്തിലുള്ള വായനയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെയും മുതിര്‍ന്നവര്‍ക്കുവേണ്ടി നടത്തുന്ന വായനാ മത്സരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചത്തിലുള്ള വായനയിലൂടെ ആസ്വാദന ലഭ്യതയും വായിക്കുന്നവ പെട്ടെന്ന് ഗ്രഹിക്കാനുള്ള സാധ്യതയും വര്‍ധിക്കും. വായനയിലൂടെ മാത്രമേ അറിവിന്റെ അമൂല്യ ശേഖരം സ്വായത്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലാണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുന്നത്. ഹൈസ്കൂള്‍, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായാണ് അഖില കേരള വായന മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,16 വയസു മുതല്‍ 25 വയസുവരെയുള്ളവര്‍, 25 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ നിന്നായി 42 പേരാണ് സംസ്ഥാനതല വായനാ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന മെഗാ ക്വിസ് പരിപാടിയുടെ ഭാഗമായി നടന്നു.

രാവിലെ സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രന്‍, പി കെ ഗോപി, ബി എം സുഹറ എന്നിവരുമായി മത്സരാര്‍ത്ഥികളുടെ സര്‍ഗ്ഗസംവാദം നടക്കും. എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവ അനുബന്ധമായി നടക്കുന്നുണ്ട്. നാളെ നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ ഉദയന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ചന്ദ്രന്‍ മാസ്റ്റര്‍, എം കെ രമേഷ് കുമാര്‍, എസ് നാസര്‍ തുടങ്ങിയ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി വി.കെ മധു സ്വാഗതവും കോഴിക്കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ ഉദയന്‍ നന്ദിയും പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!