Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോക്സോ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മര്യാദലംഘനം നടത്തിയ കേസിൽ പ്രതിയായ മലപ്പുറം, തിരൂർ – പടിഞ്ഞാറേക്കര ഭാഗത്ത് ചെറിയച്ചാം വീട്ടിൽ മുഹമ്മദ് ഇസ്മയിൽ (28) നെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചു.
2024 ലാണ് കേസിനാസ്പദമായ സംഭവം. പോക്സോ വകുപ്പ് പ്രകാരം 3 വർഷത്തെ കഠിന തടവിനും 45000/- രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 9 മാസത്തെ അധിക തടവും അനുഭവിക്കണം. 2024 ൽ നെടുംങ്കണ്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. നെടുംങ്കണ്ടം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ജയകൃഷ്ണൻ നായർ ആണ് കേസിൽ അന്വേഷണം നടത്തിയത്.









































































