ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മുട്ടം ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. പ്രിൻസിപ്പൽ ശ്രീമതി. മായാബെൻ എൻ.എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീമതി.അനുരാധ എ ( എച്ച്.ഒ.ഡി, ഇലക്ട്രോണിക്സ് ) സ്വാഗതം ആശംസിച്ചു.
ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു.
ശ്രീമതി ജ്യോതിസ് ജോർജ് (സ്റ്റാഫ് സെക്രട്ടറി) ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































