Idukki വാര്‍ത്തകള്‍
സൗജന്യ തൊഴില്‍മേള 26ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജര്‍മ്മന്‍ ലാംഗ്വേജ് ട്രെയിനര്‍, ടീം ലീഡര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, പിഡിഐ കോര്‍ഡിനേറ്റര്‍, സെയില്‍സ്, ടെക്നീഷ്യന്‍ തുടങ്ങി നൂറില്‍പ്പരം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9495999688, 9496085912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.













































































