രണ്ടുദിവസമായി കട്ടപ്പനയിൽ നടന്നു വന്നിരുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു

രണ്ടുദിവസമായി കട്ടപ്പനയിൽ നടന്നു വന്നിരുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി രണ്ടാം തവണയും കെഎസ് സലിംകുമാറിനെ സമ്മേളനം തിരഞ്ഞെടുത്തു 51 കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
മുതിർന്ന സിപിഐ നേതാവ് പി പളനിവേൽ അന്തരിച്ചതിനെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു ഇത്തവണ സിപിഐ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ സംഘടിപ്പിച്ചത്. ടൗൺഹാളിൽ കാനം രാജേന്ദ്രൻ നഗറിൽ രണ്ടുദിവസമായി നടന്നുകൊണ്ടിരുന്ന സമ്മേളനത്തിന് സമാപനമായി. 51 അംഗ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയായി വീണ്ടും കെ സലിംകുമാറിനെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലയിലെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം നിന്ന് ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകുമെന്ന് കൈ സലിംകുമാർ പറഞ്ഞു.
രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, സത്യൻ മൊകേരി, പി പി സുനീർ, കെ കെ അഷറഫ്, കെ കെ ശിവരാമൻ, ഇ എസ് ബിജിമോൾ, വി കെ ധനപാൽ, ജയാ മധു, കുസുമം സതീഷ്, എം കെ പ്രിയൻ, പ്രിൻസ് മാത്യു, സി യു ജോയ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
















































































































