Idukki വാര്‍ത്തകള്‍
ലോറി ഡ്രൈവറെ മർദ്ദിച്ച കേസിൽ അഞ്ചു പേർ റിമാൻഡിൽ

പെരിയകനാൽ തേയില ഫാക്ടറിയിൽ വിറകുമായി എത്തിയ അടിമാലി സ്വദേശിയായ ലോറി ഡ്രൈവറെ, ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്ന് മർദിച്ച പെരിയകനാൽ എസ്റ്റേറ്റ് സെൻട്രൽ ഡിവിഷൻ മുരുകപാണ്ടി (40), മുകേഷ് കുമാർ (25), മണികണ്ഠൻ (33), പാണ്ടീശ്വരൻ (31), ലോവർ ഡിവിഷൻ നന്ദകുമാർ (25) എന്നിവരെയാണ് ശാന്തൻപാറ പോലീസ് പിടികൂടിയത്. ലോറി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പോലീസ്, സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശാന്തൻപാറ പോലീസ് ഇൻസ്പെക്ടർ എസ്. ശരലാൽ, സബ് ഇൻസ്പെക്ടർ റെജി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ആർ. രമേഷ്, വി. ജയകൃഷ്ണൻ, വിൻസന്റ്, ജിനോ ജോർജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
















































































































