നാട്ടുവാര്‍ത്തകള്‍
തേക്കടി തീരത്ത് സഞ്ചാരികൾക്ക് ‘കടുവദർശന’ ഭാഗ്യം
കുമളി ∙ തേക്കടി സന്ദർശകർക്ക് ഇന്നലെ കടുവദർശനത്തിന്റെ അസുലഭ ഭാഗ്യം. ഇന്നലത്തെ 5 ട്രിപ്പുകളിൽ 3 ട്രിപ്പുകളിലെ സഞ്ചാരികൾക്ക് ഈ ഭാഗ്യം ലഭിച്ചു. രാവിലെ 9.30നും 11.15-നും 1.45നുമുള്ള ട്രിപ്പുകളിലെ യാത്രക്കാരാണ് തേക്കടി റേഞ്ചിലെ മണക്കവലയ്ക്കു സമീപത്ത് കടുവയെ കണ്ടത്.
കടുവ സംരക്ഷണ കേന്ദ്രമാണെങ്കിലും സഞ്ചാരികൾ വളരെ അപൂർവമായാണ് ഇവയെ കാണാറുള്ളത്. നാൽപതോളം കടുവകളാണ് പെരിയാർ കടുവസങ്കേതത്തിലുള്ളത്.