ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ എടുത്തിട്ടുള്ള നിലപാടുകൾ ശരിയാണെന്ന് തൊഴിൽ മേഖലകളിൽ പഠനം നടത്തേണ്ട ആവശ്യകത ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ എന്നും എടുത്തിട്ടുള്ള നിലപാടുകൾ ശരിയാണെന്ന് തൊഴിൽ മേഖലകളിൽ പഠനം നടത്തേണ്ട ആവശ്യകത ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു തൊഴിൽ നഷ്ടപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തി മറ്റു മേഖലകളിൽ തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്
തയ്യൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച് അതിന് പരിഹാരം കാണുമെന്നും വി ഡി സതീശൻ പറഞ്ഞു തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടത് ഗൗരവമായി ഗവൺമെൻറ് ആലോചിക്കണം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രതിപക്ഷം ലേബർ കമ്മീഷനെ നിയമിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു പഴയകാലത്ത് തയ്യൽ കടകൾ രാഷ്ട്രീയവും സാംസ്കാരികമായ കാര്യങ്ങളും ചർച്ച ചെയ്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു ഓൺലൈൻ വ്യാപാരം വന്നതോടുകൂടിയാണ് മിക്ക മേഖലകളിലും കടകൾ പൂട്ടേണ്ട അവസ്ഥ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സംസ്ഥാന പ്രസിഡൻറ് കെ സോമൻ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എം സി ബാബു പ്രവർത്തന റിപ്പോർട്ട് .ഡിസിസി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ് എം കെ പ്രകാശൻ.സംസ്ഥാന ട്രഷറർ ജി കാർത്തികേയൻ സ്വാഗതസംഘം സെക്രട്ടറി സജീവൻ. സതിക കുമാർ തുടങ്ങിയവർ സംസാരിച്ചു . കെ ടി യുടെ ഡോക്യുമെന്ററി പ്രദർശനവും നടന്നു









































































