ഞായറാഴ്ച ലോക്ക് ഡൗൺ നിർദേശങ്ങൾ
കോവിഡ് 19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവായിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ നാളെ (29.08.2021) മുതൽ ഉള്ള എല്ലാ ഞായറാഴ്ചകളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർശന ലോക്ഡോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രസ്തുത ഞായറാഴ്ചകളിൽ താഴെപ്പറയുന്ന നിയന്ത്രണങ്ങളും ഇളവുകളും മാത്രമേ അനുവദിക്കുകയുള്ളൂ
1. അവശ്യ സർവീസുകളായ കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെയും, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയുടെയും ഓഫീസുകൾക്ക് തുറന്നു പ്രവർത്തിക്കാവുന്നതും, കോവിഡ്-19 നിർവ്യാപന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും, വ്യക്തികൾക്കും ഡ്യൂട്ടി സംബന്ധമായ ആവശ്യത്തിലേക്കായി യാത്ര ചെയ്യാവുന്നതുമാണ്.
2. 24 മണിക്കൂറും പ്രവർത്തിക്കേണ്ട അവശ്യ സർവീസുകളായ വ്യവസായ സ്ഥാപനങ്ങൾ / കമ്പനികൾ മുതലായവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്. ടി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അംഗീകൃത തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.
3. ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കും, ജീവനക്കാർക്കും ടി സ്ഥാപനങ്ങളിൽ നിന്നുമുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.
4. രോഗികൾ, അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികൾ, കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി യാത്ര ചെയ്യുന്ന വ്യക്തികൾ എന്നിവർക്ക് തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.
5. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം-പച്ചക്കറി, പാലും പാലുൽപന്നങ്ങളും, കള്ള്, മാംസം, മത്സ്യം എന്നിവ വിൽപന നടത്തുന്ന കടകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്. പൊതുജനങ്ങൾ വീടുകളിൽ നിന്ന് പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിനായി ടി കടകളിൽ നിന്നും പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
6. റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയ്ക്ക് ഹോം ഡെലിവറി / പാഴ്സൽ സർവീസിന് മാത്രമായി രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.
7. ദീർഘദൂര ബസ് സർവീസുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്. യാത്രാ രേഖ / ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പൊതുജനങ്ങൾക്ക് യാത്ര ചെയ്യുന്നതിനും, ചരക്ക് വാഹനങ്ങൾക്കും, സ്വകാര്യ / ടാക്സി വാഹനങ്ങൾക്ക് യാത്രക്കാരെ ബസ് ടെർമിനലുകൾ / സ്റ്റോപ്പുകൾ / സ്റ്റാൻഡുകൾ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.
8. കോവിഡ് ജാഗ്രത പോർട്ടലിൽ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് ടി ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്.