കട്ടപ്പന പുതിയ ബസ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് നിർമ്മാണ സാമഗ്രഹികൾ മോഷ്ടിച്ച പ്രതികളെ റിമാൻ്റ് ചെയ്തു

കട്ടപ്പന പുതിയ ബസ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് നിർമ്മാണ സാമാഗ്രഹികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത 4 പ്രതികളെ റിമാൻ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും ആറ് ഇരുമ്പ് ജനൽ പാളികൾ മോഷ്ടിച്ചു കടത്തിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
കട്ടപ്പന കുന്തളംപാറ സ്വദേശിയായ സുനിൽ തങ്കച്ചൻ, തങ്കമണി നീലിവയൽ സ്വദേശിയായ വിപിൻ വിജയൻ, വെട്ടിക്കുഴക്കവല സ്വദേശിയായ റിനു റെജി, ആക്രിക്കട ഉടമയായ സ്കറിയ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കട്ടപ്പനപുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആൽവിൻ തോമസ് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ് മോഷണം നടന്നത്.
നിർമ്മാണത്തിൽ ഇരുന്ന കെട്ടിടത്തിൽ നിന്ന് ആറ് ഇരുമ്പ് ജനൽ പാളികളാണ് അപഹരി
ച്ചത്. തുടർന്ന് ആക്രിക്കടയിൽ എത്തിച്ച് ഇവർ വില്പന നടത്തി.
സാധനസാമഗ്രികൾ കാണാതായതോടെ സിസിടിവിയിൽ കെട്ടിട ഉടമ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ഇദ്ദേഹം കട്ടപ്പന പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി 10 മണിയോടെ കട്ടപ്പന വെട്ടിക്കുഴക്കവല ബീവറേജ് ഷോപ്പിലെ സമീപത്ത് വച്ച് മോഷ്ടിച്ച മൂന്നു പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതുകൂടാതെ മോഷ്ടിച്ച വസ്തുക്കൾ വാങ്ങിയ ആക്രിക്കട ഉടമ സ്കറിയ ജോസഫിനെ ഇന്ന് ഉച്ചയോടെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഈ കടയിൽ മുൻപും സമാന രീതിയിലുള്ള മോഷണ വസ്തുക്കൾ വാങ്ങിയ കേസിൽ ഉടമ യെ പോലീസ് താക്കീത് നൽകിയിരുന്നതുമാണ് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കട്ടപ്പന സി.ഐ ടിസി മുരുകൻ, എസ് ഐ ഡജി വർഗീസ്,എ എസ് ഐ ലെനിൻ ,
എ സി പി ഒ മാരായ അനൂപ് .ബിജു. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.









































































