മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ് മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരിക്കെതിരെ വിമുക്തി ക്ലബിന്റെയും, സോഷ്യൽ സർവീസ് സ്കീമിന്റെയും,ലിറ്റിൽ കൈട്സ് ടീം ന്റെയും സംയുക്ത നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും, നൃത്ത സംഗീത ശില്പവും, കുട്ടികളുടെ സുമ്പ ഡാൻസ് അവതരണവും,ഹൈ സ്കൂൾ വിഭാഗം കുട്ടികളും അധ്യാപകരും ചേർന്ന് നിർമിച്ച ഷോർട്ട് ഫിലിം ഉദ്ഘാടനവും നടന്നു.
പ്രോഗ്രാമിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ്.. ഷിനു മാനുവൽ കെ. രാജൻ അധ്യക്ഷത വഹിച്ചു.. കട്ടപ്പന എക്സ്സൈസ് ഇൻസ്‌പെക്ടർ അതുൽ ലോനൻ പ്രോഗ്രാം ഉദ്ഘാടനം നടത്തുകയും, ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണവും, ലഹരിക്കെതിരെ കുട്ടികൾ നിർമിച്ച പോസ്റ്റർ പ്രദർശനവും നടന്നു.സ്കൂൾ വിമുക്തി കോർഡിനേറ്റർ , കെ. എസ്. ചാന്ദിനി, സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർമാരായ ജൂബി തോമസ്, ശ്രുതി,തുടങ്ങിയവർ നേതൃത്വം നൽകുകയും ചെയ്തു.









































































