അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു/വി.എച്ച്.എസ്.സി പഠനത്തിന് ശേഷം മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് അഡ്മിഷന് ലഭിക്കാത്ത പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനത്തിനായി പരമാവധി 54000 രൂപ അനുവദിക്കുന്ന വിഷന്‍ പ്ലസ് പദ്ധതി പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കി വരുന്നു. 2026-2027 അക്കാദമിക് വര്‍ഷം വിഷന്‍ പ്ലസ് പദ്ധതി നടപ്പിലാക്കുന്നതിന് പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 30 വൈകിട്ട് 5 മണി.
സ്റ്റേറ്റ് സിലബസുകളില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേരുന്നതിന് പ്ലസ് ടു/വി.എച്ച്.എസ്.ഇ ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി+ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി+ ല്‍ കുറയാത്ത ഗ്രേഡും, വാങ്ങി പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും , +2 വിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും. എ ഗ്രേഡ് മാര്‍ക്കുള്ള ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 1 മുതല്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്് ഫോണ്‍: 04862 296297







































































































































