Idukki വാര്‍ത്തകള്‍
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി

സ്കൂളിലെ NSS, NCC, റോവർ & റെയ്ഞ്ചർ, ലഹരിവിരുദ്ധ ക്ലബ്ബ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ 20 മീറ്ററോളം വരുന്ന വിശാല ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി ലഹരി വിരുദ്ധ ക്യാമ്പയിനിൽ കുട്ടികൾ അണിനിരന്നു. സ്കൂൾ പ്രിൻസിപ്പാൾ അഗസ്റ്റിൻ എം എ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
സംഘടനകളെ പ്രതിനിധീകരിച്ച് സൗമി ജോസ്, ജയൻ പി സി, സ്മിത തോമസ്, ബോബിൻ സണ്ണി, ബിബിൻ തോമസ് തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകി.
















































































































