കേരള ബാങ്കിൻ്റെ നേതൃത്വത്തിൽ കുമളിയിൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു

കേരള ബാങ്കിൻ്റെ നേതൃത്വത്തിൽ കുമളിയിൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു.
സമൂഹത്തിൻ്റെ വളർച്ചയും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിൽ എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് സഹകരണ ദിനാഘോഷം സംഘടിപ്പിച്ചത്.
പരിസ്ഥിതി സംരക്ഷണം, മികച്ച സാമൂഹ്യ- ആരോഗ്യ ചുറ്റുപാടുകൾ ഉറപ്പാക്കിയുള്ള സുസ്ഥിര വികസനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾക്കാണ് ഈ വർഷം മുൻതൂക്കം നൽകുന്നത്.
ഇതിൻ്റെ ഭാഗമായി ശാഖകളിൽ പതാക ഉയർത്തി സഹകരണ പ്രതിജ്ഞ എടുത്തു. തുടർന്ന് അമരാവതി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.
സംസ്ഥാനത്ത് ഒട്ടാകെ കേരള ബാങ്ക് സഹകരണ ആഘോഷത്തിൻ്റെ ഭാഗമായി കുറഞ്ഞത് 846 റോളം ഫലവൃക്ഷ തൈകൾ നടാൻ കഴിയുന്നതിലൂടെ “സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് – സഹകരണ സ്ഥാപനങ്ങൾ” എന്ന അന്താരാഷ്ട്ര സഹകരണന മുദ്രാവാക്യം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കാൻ സഹായകരമാകുമെന്നും ഫലവൃക്ഷത്തൈകൾ കേരള ബാങ്ക് ബ്രാൻ്റോടു കൂടി സംരക്ഷിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
അമരാവതി സ്കൂൾ പരിസരത്ത് നടന്ന പരിപാടിയ്ക്ക് കേരള ബാങ്ക് ഈവനിംഗ് ശാഖ മാനേജർ ഫൈസൽ കെ.എ, മെയിൻ ശാഖ അസിസ്റ്റൻ്റ് മാനേജർ അനില കുര്യൻ, ജീവനക്കാരായ അബ്ദുൽ സമദ്. എ, എം കെ മോഹനൻ, സ്കൂൾ ജീവനക്കാരായ മേരി ജെൻസി, സുൽത്താന എന്നിവർ നേതൃത്വം നൽകി









































































