Idukki വാര്‍ത്തകള്‍
വണ്ടൻമേടിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു

വേർപിരിഞ്ഞുകഴിയുന്ന ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. വണ്ടൻമേട് വാലുമേട് സ്വദേശി അജേഷാണ് ഭാര്യ സുജാതയെ ആക്രമിച്ചത്. ഇയാളെ വണ്ടൻമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞാണ് താമസം. കൂടാതെ, വിവാഹബന്ധം വേർപെടുത്താനായി കോടതിയിൽ കേസും നിലവിലുണ്ട്. സുജാതയിലുണ്ടായ സംശയത്തെ തുടർന്നാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം. യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.









































































