ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളായ മലയാളി ദമ്പതികൾ നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ

ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസിൽ ഇടുക്കി പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. കെറ്റമെലോൺ ലഹരിശൃംഖല ഉടമ എഡിസൻ ബാബുവുമായി ചേർന്നായിരുന്നു സഹപാഠികൂടിയായ ഡിയോളിന്റെ ലഹരിയിടപാടുകൾ.
ആഗോള ലഹരിമരുന്ന് ശൃംഖലകൾ കേന്ദ്രീകരിച്ചുള്ള എൻസിബിയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്. 2023ൽ കൊച്ചിയിൽ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോർട്ടുടമകളായ ദമ്പതികളുടെ അറസ്‌റ്റിലേക്ക് നയിച്ചത്. 2019 മുതൽ ഡിയോൾ വിദേശത്തേക്ക് കെറ്റമീൻ അയച്ചിരുന്നുവെന്നാണ് എൻസിബി കണ്ടെത്തിയത്. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്
കെറ്റമെലോൺ ഡാർക് വെബ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം മൂവാറ്റുപുഴ സ്വദേശി എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇടപാടുകൾ. എഡിസനും ഡിയോളും ഡാർക്നെറ്റ് ലഹരിശൃംഖല കേസിൽ പിടിയിലായ അരുൺ തോമസും സഹപാഠികളാണ്. ആ കൂട്ടുകെട്ട് ലഹരിയിടപാടുകളിലും തുടർന്നു. യുകെയിൽ നിന്ന് കെറ്റമീൻ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എൻസിബി നൽകുന്ന വിവരം.
2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടിൽ ഡിയോളും അഞ്ജുവും ചേർന്ന് റിസോർട്ട് തുടങ്ങിയത്. അതേസമയം, കെറ്റമെലോൺ ഡാർക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്പതികൾക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക ലഭിക്കുന്ന വിവരം.









































































