നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമസ്ഥന് നൽകി മൂന്നാർ പോലീസ്

നഷ്ട്ടപ്പെട്ടതോ കളവു പോയതോ ആയ മൊബൈൽ ഫോൺ വീണ്ടെടുക്കുവാൻ ആയി പരാതി പോലീസ് സ്റ്റേഷനിൽ നൽകിയതിന് ശേഷം സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതി രസീത് സഹിതം ടെലികോം വകുപ്പിൻ്റെ *CEIR* (*Central Equipment Identity Register* )എന്ന വെബ്സൈറ്റിലെ *Request for blocking stolen/Lost Mobile* എന്ന ലിങ്കിൽ (,*https://www.ceir.gov.in/…/CeirUserBlockRequestDirect.jsp*) പ്രവേശിച്ച്, IMEI അടക്കമുള്ള വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക .
ഇത്തരത്തിൽ സമർപ്പിച്ച അപേക്ഷകൾക്ക് ഒരു 15 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കുന്നതാണ്.ബ്ലോക്ക് ചെയ്യപ്പെട്ട മൊബൈലിൽ പിന്നീട് മറ്റ് ടെലികോം ഓപ്പറേറ്ററുടെ SIM ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാൻ കഴിയുകയില്ല. ഇത്തരത്തിൽ IMEI Block ചെയ്യ്ത ഫോണിലേക്ക് പിന്നീട് ഇടുന്ന സിം കാർഡിന്റെ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാകുന്നതാണ്. ഫോണിൽ ഉപയോഗിച്ച സിം കാർഡ് വിവരങ്ങൾ പോലീസിൻറെ സഹായത്താൽ മനസ്സിലാക്കി ഫോൺ തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കുന്നതാണ്. IMEI ബ്ലോക്ക് ചെയ്യ്ത ഫോൺ തിരികെ ലഭിച്ചാൽ അൻബ്ലോക്ക് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്.









































































