കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ നാടകാചാര്യന്‍ ജി ശങ്കരപ്പിള്ള അനുസ്മരണം നടന്നു

കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ നാടകാചാര്യന്‍ ജി ശങ്കരപ്പിള്ള അനുസ്മരണം നടന്നു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി
കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ നാടകാചാര്യന്‍ ജി ശങ്കരപ്പിള്ള അനുസ്മരണം നടന്നു.
കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലര്‍ മായ ബിജു ഉദ്ഘാടനം നിര്‍വഹിച്ചു.
ദര്‍ശന ഡയറക്ടര്‍ ഇ ജെ ജോസഫ് ജി ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്‌സിക്യൂട്ടീവ് മെംബര്‍ സുനിത തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, പി ജെ ജോണ്‍, നാഷണല്‍ കലാസാഹിത്യവേദി പ്രസിഡന്റ് തോമസ് ജോസഫ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡന്റ് പി സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി ശശി സ്വാഗതവും സംഗീത് സാബു കൃതജ്ഞതയും നിര്‍വഹിച്ചു.









































































