Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാഞ്ചിയാറില്‍  ഗ്യാസ് ഏജൻസി ഗോഡൗണിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി





കട്ടപ്പന : കാഞ്ചിയാറില്‍  ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.ആറടി നീളമുള്ള മൂർഖൻ പാമ്പിനെ  ഗ്യാസ് ഏജൻസി ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് സ്‌നേക് റെസ്ക്യൂവർ
ഷുക്കൂർ സ്ഥലത്ത് എത്തി പാമ്പിനെ പിടികൂടി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കാഞ്ചിയാറിൽ പ്രവർത്തിക്കുന്ന കെ.പി.എം ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ  പാമ്പിനെ കണ്ടെത്തിയത്.ഗ്യാസ് സിലിണ്ടറുകൾക്കിടയിൽ നിന്ന്  ശബ്ദം കേട്ട് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കാണുന്നത്. ഉടൻതന്നെ ഷുക്കൂറിനെ വിവരം അറിയിക്കുകയായിരുന്നു.ഏറെ ശ്രമപ്പെട്ടാണ് ഷുക്കൂർ പിടികൂടിയത്.
പാമ്പുകൾ മുട്ട ഇടുന്ന സമയമാണിത്.  ചൂട് കാലാവസ്ഥയായതിനാൽ ഇഴജന്തുക്കൾ തുറസായ സ്ഥലങ്ങളിലേയ്ക്ക് എത്തുവാനും സാധ്യതയുണ്ട്.പിടികൂടിയ പാമ്പിനെ വനവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!