San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുരുമുളക് വില ഉയരങ്ങളിൽ തന്നെ; റബറിനു തളർച്ച, ഏലത്തിനു മുന്നേറ്റം



വിയറ്റ്നാം ആഭ്യന്തര വിപണിയിൽ കുരുമുളക് വില മുന്നേറുന്നു. കാർഷിക മേഖലകളിൽ മുളകിന്റെ ലഭ്യത കുറഞ്ഞതോടെ നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ അവിടെ പുരോഗമിക്കുന്നു. ഉൽപാദന കേന്ദ്രങ്ങളിൽ ഒരു കിലോ കുരുമുളക്‌ വില 1,38,000 വിയറ്റ്നാം ഡോങായി ഉയർന്നു. രാജ്യാന്തര വിപണിയിൽ വിയറ്റ്നാം കയറ്റുമതി നിരക്ക് ടണ്ണിന് 75 മുതൽ 100 ഡോളർ വരെ വർധിപ്പിച്ചു. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ കയറ്റുമതിയിൽ 14 ശതമാനം ഇടിഞ്ഞു, അവിടെ നിലനിൽക്കുന്ന രൂക്ഷമായ ചരക്ക്‌ ക്ഷാമമാണ് കയറ്റുമതി കുറയാൻ ഇടയാക്കിയത്‌. ഇന്ത്യൻ വിപണിയിൽ കുരുമുളക് സർവകാല റെക്കോർഡ് വിലയിൽ മുന്നേറുന്നു. ഹൈറേഞ്ചിൽനിന്നും മറ്റ് ഉൽപാദന മേഖലകളിൽനിന്നും വിൽപനയ്ക്കായി ചരക്ക് എത്തിക്കുന്നവർ കുറവാണ്. അടുത്ത സീസണിലും ആകർഷകമായ വില ഉറപ്പാക്കാനാകുമെന്ന നിഗമനത്തിൽ ഉൽപാദകർ ചരക്ക് പിടിച്ചുവയ്ക്കുകയാണ്. അൺഗാർബിൾഡ് കുരുമുളക് കിലോയ്ക്ക് 748 രൂപയായി, ഗാർബിൾഡ്‌ 768 രൂപയിലും വ്യാപാരം നടന്നു.

അന്താരാഷ്ട്ര റബർ അവധി വ്യാപാര കേന്ദ്രമായ ജപ്പാനിലെ ഒസാക്കയിൽ ഉൽപന്നവിലയിൽ സാങ്കേതിക തിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് 415 യെന്നിൽനിന്ന് 440 യെൻ വരെ ഉയർന്ന റബറിന് ഇന്ന് കൂടുതൽ മുന്നേറ്റത്തിന് അവസരം ലഭിക്കാതെ 434 യെന്നിലേക്ക് താഴ്ന്നു. ഓപ്പണിങ് സെഷനിൽ 445 യെന്നിലെ പ്രതിരോധമേഖലയിലേയ്‌ക്ക്‌ വിപണി ഉറ്റ്‌ നോക്കിയെങ്കിലും ആ നീക്കത്തെ ഊഹക്കച്ചവടക്കാർ തടഞ്ഞു. പിന്നിട്ട മൂന്ന് ദിവസങ്ങളിൽ ഷോർട്ട് കവറിങ്ങിന്റെ പിൻബലത്തിലായിരുന്നു റബർ മുന്നേറിയത്‌.

ഉൽപാദന കേന്ദ്രങ്ങളിലെ കാലാവസ്ഥ മെച്ചപ്പെടുന്നതും ക്രൂഡ് ഓയിൽ വിലയിലെ തളർച്ചയും റബറിനെ സമ്മർദത്തിലാക്കുന്നു. തായ്‌ലൻഡിലും മറ്റ് ആസിയാൻ രാജ്യങ്ങളിലും കാലാവസ്ഥ അനുകൂലമായത് റബർ ടാപ്പിങ് പുനരാരംഭിക്കാനും മാസത്തിന്റെ രണ്ടാം പകുതിയിൽ ഷീറ്റ്, ലാറ്റക്സ് എന്നിവയുടെ ലഭ്യത ഉയർത്താനും ഇടയുണ്ട്. ബാങ്കോക്കിൽ റബർ കിലോ 256 രൂപയിലേക്ക് താഴ്ന്നു. സംസ്ഥാനത്തെ വിവിധ വിപണികളിൽ നാലാം ഗ്രേഡ് റബർ 290 രൂപയിലാണ്. മികച്ച കാലാവസ്ഥ ഏലക്ക വിളവെടുപ്പ് രംഗത്ത്‌ ഉണർവ്‌ ഉളവാക്കി. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവ് ഉയർന്നത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ആകർഷകമായ വില ലഭിക്കുന്നതിനാൽ വളം, കീടനാശിനി പ്രയോഗങ്ങളിലും ഉൽപാദകർ ഉത്സാഹം കാട്ടി. ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ 98,832 കിലോ ചരക്ക് വിൽപനയ്ക്കെത്തിയതിൽ 73,392 കിലോ ലേലം കൊണ്ടു. ഏലക്ക ശേഖരിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ഉത്സാഹിച്ചു. ശരാശരി ഇനങ്ങൾ കിലോയ്ക്ക് 3025 രൂപയിലും മികച്ച ഇനങ്ങൾ 3464 രൂപയിലും കൈമാറി.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button