San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുണ്ടള ഡാമിന്റെ അഞ്ച് ഷട്ടറുകളും ഇന്ന് തുറക്കും;കുണ്ടളയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത



ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും നവംബർ 13 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. പരമാവധി 60 ക്യുമെക്സ് ജലം ഘട്ടംഘട്ടമായി കുണ്ടളയാറിലൂടെ മാട്ടുപ്പെട്ടി ഡാമിലേക്ക് ഒഴുക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നൽകിയത്.പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ ഡാമിൽ റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്.

ജലം തുറന്നുവിടുന്നതോടെ കുണ്ടളയാറിലെ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 മുതൽ 70 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ഡാമിന് താഴെ കുണ്ടളയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.ജലം തുറന്നുവിടുന്നതിന് മുമ്പ് ഓറഞ്ച് ബുക്കിൽ നിർദേശിച്ചിട്ടുള്ള എല്ലാ മുൻകരുതൽ നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button