Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിലെ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് വേണ്ടി കട്ടപ്പന നഗരസഭയിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായി

കട്ടപ്പന നഗരസഭയിലെ ടൗണുമായി ബന്ധപ്പെട്ട കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് വേണ്ടി കട്ടപ്പന നഗരസഭയിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ
പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിപറഞ്ഞു.
പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചു കഴിഞ്ഞു.
പോലീസ് സ്റ്റേഷൻ – പുതിയ സ്റ്റാന്റ് – വില്ലേജാഫീസ്, ഇടശ്ശേരിജംഗ്ഷൻ- പുതിയ സ്റ്റാന്റ് , സാഗരജംഗ്ഷൻ -Kgeesബൈപാസ്, മാർക്കറ്റ് റോഡ്, പഴയ സ്റ്റാന്റ് റോഡ്, ഇടുക്കി കവല ബൈപാസ് റോഡ് തുടങ്ങി ടൗണിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായിയാണ് 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മാർച്ച് മാസത്തിന് മുൻപായി പണികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു…….
















































































































