6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കിയിൽ ഡോക്ടർമാരുടെ സംഘടന നേതാവ് സൂപ്പർ ഡി.എം. ഒ ചമയുന്നതായി ആക്ഷേപം







ഇടുക്കി ജില്ലയിലെ സർക്കാർ ആശുപത്രികളുടെ സുഗമമായ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതിന് ഡോക്ടമാരുടെ സംഘടന നേതാക്കൾ മുൻകൈ എടുക്കുന്നതായി ആരോപണം.
നിലവിലുള്ള ഇടുക്കി ഡി.എം.ഒ അവധിയിലായതിനാൽ ദീർഘകാലമായി ഡെപ്യൂട്ടി ഡി. എം.ഒക്കാണ് ഡി.എം ഒ യുടെ ചുമതല. ജില്ലയിൽ തന്നെയുള്ള ഡോക്ടർമാരുടെ സംഘടനയുടെ സംസ്ഥാന നേതാവ് ഡി.എം .ഒയുടെ ചാർജുള്ള ഉദ്യോഗസ്ഥനെ സമ്മർദ്ദത്തിലാക്കി കീഴ്സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ട് കുളം തോണ്ടുകയാണ്.

ഏറ്റവും അവസാനമായി കാഞ്ചിയാർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ മെഡിക്കൽ ഓഫീസറുടെ ചുമതല 15 വർഷം സേവന കാലാവധിയുള്ള ഡോക്ടർ ഉണ്ടായിരിക്കെ കേവലം 6 മാസം മാത്രം സേവന പരിചയമുള്ള പുതുതായി സർവ്വീസിൽ വന്ന ആൾക്ക് കൈമാറിയിരികുകയാണ്. ഇതിനു മുൻപും ഇദ്ദേഹത്തിന്റെ ചൊല് പടിക്ക് നിക്കുന്നവർക്ക് മാത്രമാണ് എല്ലാ സ്ഥലത്തും ചാർജ് കൊടുക്കുന്നതെന്ന ആക്ഷേപം ഉണ്ട്.

ഡോക്ടർമാരുടെ സംഘടനയിൽ അംഗമല്ലാത്തവരെയും കീഴ്പെടാത്തവരെയും, ചോദ്യം ചെയ്യുന്നവരെയും പരമാവധി ബുദ്ധിമുട്ടിക്കുകയാണ് എന്ന് ഒരു വിഭാഗം ഡോക്ടർമാർ പറയുന്നു.
തെരഞ്ഞെടുപ്പു വർഷമായതുകൊണ്ടു തന്നെ ഗ്രാമപഞ്ചായത്ത് നടത്തുന്ന നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ ഉള്ളപ്പോളാണ് ഈ നടപടി. പഞ്ചായത്തും, ഭരണപക്ഷ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും പലതവണ അവശ്യപ്പെട്ടിട്ടും പുല്ല് വിലയാണ് കൊടുക്കുന്നത്.

15വർഷം സേവന പരിചയമുള്ള ഡോക്ടർ സംഘടനയിൽഅംഗമല്ലാത്തതിന്റെ പേരില്‍ നിരവധി സർവ്വീസ് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്.
സംഘടനാ നേതാവിന്റെ അനാവശ്യ ഇടപെടലിലൂടെ വണ്ടന്മേട്,ചക്കുപള്ളം, ഉപ്പുതറ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായ സമയത്ത് സി. പി. ഐ (എം) ജില്ലാ സെക്രട്ടറി തന്നെ ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഹൈറേഞ്ചിലെ  കിടത്തി ചികിത്സ നടത്തിയിരുന്ന ആരോഗ്യക്രേന്ദങ്ങളായ വണ്ടിപ്പെരിയാർ, ഉപ്പുതറ, കാഞ്ചിയാർ തുടങ്ങിയ സ്ഥാപനങ്ങളിലുൾപ്പെടെ ഡോക്ടർമാരുടെ ശരിയായ പുനക്രമീകരണം നടത്തി കിടത്തി ചികിത്സ ആരംഭിക്കാൻ ഇദ്ദേഹത്തിന്റെ ഇടപെടൽ മൂലം ജില്ലാ മെഡിക്കൽ ആഫീസർക്ക് സാധിക്കുന്നില്ല എന്നും ആക്ഷേപമുണ്ട് .
സംഘടനക്ക് താൽപ്പര്യം ഉള്ള ആളുകൾ OP നടത്തിയില്ലെങ്കിലും, പ്രൈവറ്റ് പ്രാക്റ്റീസ് നടത്തിയാലും മറ്റ് ജില്ലകളിൽ നിന്ന് പോയി വരുന്ന ഡോക്ടർ മാർ വല്ലപ്പോഴും ജോലിക്ക് വന്നാലും കൃത്യ സമയത്ത് എത്തി ജോലി സമയം തീരുന്നത് വരെ ജോലി ചെയ്തില്ലെങ്കിലും സംരക്ഷിക്കുന്ന നിലപാടാണ്.

സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന് തടസ്സം നിൽക്കുന്ന ഇത്തരം നേതാക്കളെ നിലയ്ക്ക് നിർത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

സീനിയർ ഡോക്ടറുടെ സേവനം ലഭിക്കുമെന്നിരിക്കെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജൂണിയർ ഡോക്ടറെ മെഡിക്കൽ ഓഫീസറാക്കിയ നടപടിക്കെതിരെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി.
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറെ മെഡിക്കൽ ഓഫീസറാക്കണമെന്നും ആശുപത്രിയിലുള്ള ഒഴവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം.
15 അംഗങ്ങൾ പങ്കെടുത്ത കമ്മിറ്റിയിൽ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ഇന്ന് ഡിഎംഒയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!