ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ; പരാമർശം PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്. പിഎസ്‌സി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പ്രതിസ്ഥാനത്ത് നിൽക്കുന്നത് പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. റിപ്പോർട്ട് പിഎസ്‌സി യോഗം ചർച്ച ചെയ്തു. കേസിൽ വിശദമായ തുടർ അന്വേഷണം വേണമെന്നാണ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്.
പരീക്ഷയുടെ മൂല്യ നിർണയത്തിലടക്കം ക്രമക്കേട് നടന്നിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ പിഎസ്‌സി സംശയമുനയിലായതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളിലായിരുന്നു ആദ്യം ക്രമക്കേട് ആരോപണം ഉയര്‍ന്നത്.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷക്ക് 10 ചോദ്യങ്ങളുടെ ഉത്തരം മൂല്യ നിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് പി.എസ്.സിയെ വിവാദത്തിലാക്കിയത്.







































































































































