പിണറായി വിജയന് സ്വർണ്ണത്തോട് ആർത്തി :ഇ എം അഗസ്തി

പിണറായി വിജയന് സ്വർണ്ണത്തോട് ആർത്തി ആണെന്നും, സ്വർണ്ണം കണ്ടാൽ കമിഴ്ന്നു വീഴുന്ന ആളാണ് പിണറായി എന്നും എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി
വിശ്വാസികളെ വഞ്ചിച്ച് സ്വർണ്ണക്കൊള്ള നടത്തി ശബരിമലയുടെ പവിത്രത നശിപ്പിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊള്ള സംഘമാണ് ശബരിമല ഭരിക്കുന്നത്. ഒന്നാം പിണറായി സർക്കാർ ശബരിമലയെ തകർക്കാൻ വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ട് ആവിശ്വാസികളായ സ്ത്രീകളെ ശബരിമലയിൽ കയറ്റി. ഇപ്പോൾ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണപ്പാളികളെ ചെമ്പ് പാളികളാക്കി മാറ്റിയിരിക്കുകയാണ്. ദേവസ്വം ബോർഡും സർക്കാരും അറിഞ്ഞു കൊണ്ട് നടത്തുന്ന ആസൂത്രിതമായ ഈ തീവെട്ടികൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രിക്ക് ആവില്ലായെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനത്തോടെയാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത്. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, ഷമേജ് കെ ജോർജ്,പ്രശാന്ത് രാജു,പി എസ് മേരിദാസൻ, ബിജു പൊന്നോലി, ഷൈനി സണ്ണി, കെ എസ് സജീവ്, റുബി വേഴമ്പത്തോട്ടം,രാജൻ കാലാച്ചിറ, അരുൺകുമാർ കാപ്പുകാട്ടിൽ,ഷിബു പുത്തൻപുരക്കൽ, റിന്റോ വേലനാത്ത്, ഷാജൻ എബ്രഹാം, ജോണി വാടക്കേക്കര, ഷാജി പൊട്ടനാനി, രാജു വെട്ടിക്കൽ, തങ്കച്ചൻ പാണാട്ട് തുടങ്ങിയവർ പങ്കെടുത്തു.









































































