വിദേശത്ത് ജോലി നല്കാമെന്ന് പറഞ്ഞ് 18,99,059/-രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ


കുമളി, ചക്കുപള്ളം സ്വദേശിയിൽനിന്ന് വിദേശത്ത് ജോലി നല്കാമെന്ന് പറഞ്ഞ്, IELTS certificate, Emigration, Entry Clearance certificate, Health vaccination card, UK labour union certificate മുതലായ സർട്ടിഫിക്കേഷൻ ചാർജ്ജുകൾക്കാണ് എന്നു പറഞ്ഞ് 18,99,059/-രൂപ തട്ടിയെടുത്ത കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രേമിക ഛേത്രി (23) എന്ന ആളെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഇതേ കേസിൽ മറ്റൊരു വെസ്റ്റ് ബംഗാൾ സ്വദേശിയെ നേരെത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഐ പി എസ്- ന്റെ നിർദ്ദേശാനുസരണം ഇടുക്കി ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് വി.എ യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.