കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമിയിൽ പഠിച്ചിറങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു


കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമിയിൽ പഠിച്ചിറങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം ഡി ബിവിൻദാസ് സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.
2024 ഏപ്രിൽ 1 നാണ് അന്താരാഷ്ട്ര നിലവാരത്തിൽ കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമി നാടിന് സമാർപ്പിച്ചത്.
ഒന്നര വർഷം കൊണ്ട് മുതിർന്നവരും കുട്ടികളുമായി 6000 ളം ആളുകൾ നീന്തൽ പരിശീലിച്ചു.
പഠനത്തിനൊപ്പം കുട്ടികൾക്ക് നീന്തൽ പരിശീലനം കൂടി നൽകുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനു കെ മാത്യൂ പറഞ്ഞു.
നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെയും യൂവാക്കളെയും സംരക്ഷിക്കുവാൻ നീന്തൽ ഗുണകരമാകുമെന്ന് കട്ടപ്പന പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം ഡി വിബിൻ ദാസ് പറഞ്ഞു.
നീന്തൽ പരിശീലനം കുട്ടികൾക്ക് ഏറെ ഗുണകരമാണെന്ന് രക്ഷിതാക്കളും കുട്ടികളും പറഞ്ഞു.
എല്ലാ ദിവസസും രാവിലെ 5 മുതൽ രാത്രി 10 വരെ സ്വിമ്മിംഗ് പരിശീലനത്തിന് അവസരമുണ്ടെന്നും സ്കൂൾ അതികൃതർ അറിയിച്ചു.