പത്താംതരം ഹയർസെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് 20 വരെ രജിസ്റ്റർ ചെയ്യാം


സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി യുടെ
പത്താംതരം ഹയർസെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് പിഴയില്ലാതെ മെയ്
20 വരെ രജിസ്റ്റർ ചെയ്യാം. നേരത്തെയിത് ഏപ്രിൽ 30 ആയിരുന്നു.
പഠനം മുടങ്ങിയവർക്കും തുടർ പഠനം ആഗ്രഹിക്കുന്നവർക്കും സാക്ഷരതാ മിഷൻ്റെ തുല്യതാ
കോഴ്സുകളിൽ ചേർന്ന് പഠിക്കാം. ഉന്നത പഠനം, സർക്കാർ ജോലി,പ്രമോഷൻ എന്നിവക്ക് സാക്ഷരതാ മിഷൻ്റെ
പത്താംതരം ഹയർസെക്കന്ററി തുല്യതാ കോഴ്സുകൾ
ഉപകരിക്കും.പത്താം തരത്തിന് 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയാണ് ഫീസ്.
ഹയർ സെക്കന്ററിക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 2600 രൂപ. പ്രായം പത്താം തരത്തിന് 2025 മാർച്ച് 1 ന് 17 വയസ്സും ഹയർ സെക്കണ്ടറിക്ക് 22 വയസ്സും പൂർത്തിയാകണം.
ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
വിലാസം kslma.keltron.in
ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷൻ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാർ മുഖേനയും അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 04862 232294 നമ്പരിൽ ബന്ധപ്പെടാം.