Idukki വാര്‍ത്തകള്‍
കട്ടപ്പന പാറക്കടവിലെ ഏലത്തോട്ടത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി


കട്ടപ്പന പാറക്കടവിലെ ഏലത്തോട്ടത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.
പിടിയിലായത് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ. പാറക്കടവിൽ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വന്ന വാലുമ്മേൽ ജോസഫ് ചാക്കോയുടെ ഏലത്തിൻ്റെ ശരം ഉൾപ്പെടെ മുറിച്ച് കടത്തിയ കേസിലാണ് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിനെ പോലീസ് അറസ്റ്റ് ചെയ്തത്. 15 കിലോ ഏലക്കായും ഒരു ചാക്ക് ശരവുമാണ് മോഷ്ടിച്ചത്.
നരിയംപാറ അമ്പലത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയതുൾപ്പെടെ കേസ് നിലവിൽ സുബിനുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.