പഹൽഗാം ഭീകാരക്രമണത്തിന്റെ 3D മാപ്പിങ് തയ്യാറാക്കാൻ എൻഐഎ; സാക്ഷി മൊഴികളും ശേഖരിക്കും


പഹൽഗാം ഭീകാരക്രമണത്തിന്റെ ത്രീഡി മാപ്പിങ് തയ്യാറാക്കാൻ എൻഐഎ. ഭീകരരുടെ കൃത്യമായ ദൃശ്യവൽക്കരണം ത്രീഡി മാപ്പിങിലൂടെ സാധ്യമാകും. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്താണ് 3D മാപ്പിങ് തയ്യാറാക്കുന്നത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും. എൻ ഐ എ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്.
തിരിച്ചടിക്കാൻ സേനാമേധാവികൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയതിന് പിന്നാലെ പാകിസ്താൻ അമേരിക്കയുടെ പിന്തുണ തേടി. സംഘർഷ സാധ്യത ഒഴിവാക്കാൻ ഇടപെടണമെന്നാണ് ആവശ്യം. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു.
അന്വേഷണത്തിൽ പാകിസ്താൻ സഹകരിക്കണമെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക ഉറപ്പു നൽകി.
തുടർ നടപടികളും നീക്കങ്ങളും ചർച്ച ചെയ്യാൻ നിർണായ യോഗങ്ങൾ ഡൽഹിയിൽ തുടരും. വ്യോമ മേഖലയിൽ പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ഇന്ത്യ കടന്നേക്കും.