Idukki വാര്‍ത്തകള്‍
എം സി കട്ടപ്പന ഒന്നാം ചരമവാർഷികം മെയ് 14 ന് കട്ടപ്പനയിൽ


കട്ടപ്പനയുടെ അഭിമാനമായ
സംസ്ഥാന നാടക അവാർഡ് ജേതാവ് എം.സി. കട്ടപ്പനയുടെ
ഒന്നാം ചരമവാർഷികം
*മെയ് 14ന്* കട്ടപ്പന പൗരാവലിയുടെ ആഭിമുഖ്യത്തിൽ സമുചിതം ആചരിക്കാൻ കട്ടപ്പന പ്രസ് ക്ലബ്ബിൽ കൂടിയ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
എം.സി.യുടെ സംഭാവനകൾ രേഖപ്പെടുത്തിയ *ഓർമ്മ പുസ്തകത്തിൻ്റെ* *പ്രകാശനം* ,
*അനുസ്മരണ പ്രഭാഷണം,*
ദർശനയുടെ *നാടകം*
*[ സെനീബ്*] – അവതരണം
എന്നീ പരിപാടികൾ നിശ്ചയിച്ചു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി അദ്ധ്യക്ഷയായിരുന്നു.
വൈസ്.ചെയർമാൻ
അഡ്വ: കെ.ജെ. ബെന്നി,
കൗൺസിലർ സിജു ചക്കുംമൂട്ടിൽ, ഇ ജെ ജോസഫ്, മോബിൻ മോഹനൻ, ജി.കെ പന്നാംകുഴി തുടങ്ങിയവർ സംസാരിച്ചു.
വിധ സംഘടനാ പ്രതിനിധികൾ, കലാ-സാംസ്കാരിക-
മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.