Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഇത് അഭിമാന മുഹൂർത്തം


ഇടുക്കി, മുണ്ടക്കയം ഈസ്‌റ്റിലെ സെൻ്റ്. ആന്റണീസ് ഹൈസ്കൂള്‍ എസ് പി സി 2014-2016 ബാച്ചിലെ കേഡറ്റ് സോണറ്റ് ജോസ് സിവിൽ സർവീസ് പരീക്ഷയിൽ അമ്പതിനാലാം റാങ്ക് കരസ്ഥമാക്കി. മികച്ച എസ് പി സി കേഡറ്റും എൻഎൻഎസ് ബെസ്‌റ്റ് വൊളന്റിയറുമായിരുന്നു. സിവിൽ സർവീസ് എന്ന മേഖല മനസ്സിലുറച്ചത് അങ്ങനെയാണ്.
മുണ്ടക്കയം പുലിക്കുന്ന് ഈറ്റയ്ക്കക്കുന്നേൽ വീട്ടിൽ ഇ.ഡി. ജോസിന്റെയും മേരി കുട്ടിയുടെയും മകളാണ് സോണറ്റ്.
ഡൽഹി മിറാൻഡ ഹൗസ് കോളേജിൽ ഫിസിക്സിൽ ബിരുദപഠനത്തിനുശേഷം, തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തി. മൂന്നുവർഷത്തെ കഠിന പരിശ്രമമാണ് സിവിൽ സർവീസ് പദവിയിലേക്കുള്ള പ്രവേശനം സഫലീകരിച്ചത്.