അംബേദ്ക്കർ അയ്യൻകാളി കോഡിനേഷൻ കമ്മറ്റി നഗരസഭയിലേക്ക് നടത്താനിരുന്ന മാർച്ച് തല്ക്കാലികമായി മാറ്റി വച്ചു


ഭരണഘടന ശില്‌പി ഡോ.ബി.ആർ. അംബേദ്ക്കറുടെയും നവോദാന
നായകൻ മഹാത്മ അയ്യൻകാളിയുടെയും സ്‌മൃതി മണ്ഡപസമുച്ചയത്തിന്റെ തുടർ നിർമ്മാണത്തിനായി ഇടുക്കി എംഎൽഎ ആസ്‌തിവികസന ഫണ്ടിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിൻ 4,95,000 രൂപ അനുവദിക്കുകയും ഈ ഫണ്ട് ഉപയോഗിച്ച് സ്മൃതി മണ്‌ഡപത്തിന് ചുറ്റുമതിലും റൂഫിംങ്ങും തറ ടൈൽ പതിപ്പിക്കുന്നതുമായ പ്രവർത്തികൾ നടത്തുന്നതിനു വേണ്ടി അനുവദിച്ച തുകയിൽ നഗരസഭയിലെ യുഡിഎഫിലെ ചില കൗൺസിലർമാർ പക്ഷപാതപരമായി പെരുമാറുകയും ഭരണഘടനാ ശില്‌പി ഡോ.ബി.ആർ അംബേദ്‌കറെയും അയ്യൻകാളിയേയും അതിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതുമൂലം കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇടപ്പെട്ട് അടിയന്തിരമായി ഈ വിഷയം പരിഹരിക്കാമെന്നും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി പരിഹരിക്കുമെന്ന് നിലവിലെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ പ്രൊജക്‌ട് പറഞ്ഞ പ്രകാരം പദ്ധതി നടപ്പാക്കാൻ നഗരസഭ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14-ാം തീയതി കോട്ടയത്ത് സി.എസ്.ഡി.എസ് സംഘടിപ്പിച്ച അംബേദ്ക്കർ ജന്മദിന റാലിയിൽ പങ്കെടുത്ത സമയത്ത് നഗരസഭ കൗൺ സിലറുമാരായ പ്രശാന്ത് രാജു, ബിനു കേശവനും ചേർന്ന് ഈ വിഷയം പ്രതി പക്ഷനേതാവിനെ ധരിപ്പിക്കുകയും പ്രശ്‌നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഉറപ്പുപ്രകാരം താൽക്കാലി കമായി മാർച്ച് മാറ്റിവച്ചതായി അംബേദ്ക്കർ/അയ്യൻകാളി കോഡിനേഷൻ കമ്മറ്റി ജനറൽ സെക്രട്ടറി വി.എസ്.ശശി കട്ടപ്പന നഗരസഭ കൗൺസിലർ ബിനു കേശവൻ കെപിഎംഎസ് സംസ്ഥാനകമ്മറ്റിയംഗം സുനീഷ് കുഴിമറ്റം, കെഎസ്എസ് ജില്ലാ സെക്രട്ടറി രാജൻ കെ.ആർ, ശ്രീ രാജു ആഞ്ഞിലി തോപ്പിൽ, എകെസിഎച്ച്എംഎസ് ജില്ലാ പ്രസിഡൻ്റ് രാജീവ് രാജു, സി.എസ്.ഡി.എസ് താലൂക്ക് പ്രസിഡൻ്റ് E.K. രാജൻ, ബിജു പൂവാനി, സുരേഷ് രാജു, നാരായണൻ കെ.വി തുടങ്ങിയവർ അറിയിച്ചു.