അവധിദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും കർശനമായി തടയും : ജില്ലാ കളക്ടർ


വിഷു , ഈസ്റ്റർ പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകൾ തുടര്‍ച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഭൂമി കയ്യേറ്റം, മണ്ണ്, മണല്‍, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം, കടത്തല്‍ എന്നിവ തടയുന്നതിന് ജില്ല, താലൂക്ക് തലങ്ങളിൽ സ്‌ക്വാഡുകള്‍ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. അവധി ദിവസങ്ങളില്‍ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കര്‍ശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങൾക്ക് ജില്ലാ ,താലൂക്ക് തല സ്‌ക്വാഡുകളേയോ അതത് തഹസില്‍ദാര്‍മാരേയോ അറിയിക്കാം.എമർജൻസി ഓപ്പറേഷൻ സെൻ്റർ കളക്ട്രേറ്റ് 04862 233111, Toll Free- 1077 , 9383463036 ,ഇടുക്കി താലൂക്ക് , 04862 235361,തൊടുപുഴ താലൂക്ക് ,04862 222503,പീരുമേട് താലൂക്ക് ,04869 232077,ഉടുമ്പൻചോല താലൂക്ക് ,04868 232050,ദേവികുളം താലൂക്ക് 04865 264231.