ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ ഇടപെടണം. പ്രൊഫ.എം.ജെ.ജേക്കബ്


ജപ്തി നടപചെറുതോണി. ഇടുക്കി ജില്ലയിൽ കേരളാ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർഇടപെടണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ .എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് മണ്ഡലം കൺവൻഷൻ വാഴത്തോപ്പ് പാപ്പൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വായ്പകളുടെ പലിശ എഴുതി തള്ളാൻ ഇടുക്കി പാക്കേജിൽ നിന്നും തുക അനുവദിക്കണം. വായ്പകളുടെ കാലാവധി ദീർഘിപ്പിച്ച് തവണകളായി അടയ്ക്കാൻ അവസരം നൽകണം. അദ്ദേഹംഅഭ്യർത്ഥിച്ചു.കുടിയേറ്റ ജനതയുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കേണ്ട സർക്കാർ ഉത്തരവാദിത്വത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നതും ജില്ലയിലെ മന്ത്രിയും ഭരണകക്ഷി എം.എൽ.എ മാരും നിശബ്ദതപാലിക്കുന്നതും അവസാനിപ്പിക്കണം.ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചും വിവിധ നിർവ്വഹണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും പകരം ഉദ്യോഗസ്ഥരെ നിയമിക്കാതെയും ഗ്രാമീണ മേഖലകളുടെ വികസനത്തെ സർക്കാർ തടഞ്ഞതായും ജില്ലാ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. ആദ്യ കാല മുതിർന്ന നേതാക്കളെ ആദരിച്ചു. പാർട്ടിയിൽ ചേർന്നവർക്ക് മെമ്പർഷിപ്പ് നൽകി.കേരള കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ടായി തോമസ് മാപ്രയിലിനെ തെരഞ്ഞെടുത്തു.മണ്ഡലം പ്രസിഡണ്ട് ഷിജോഞവരക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ്, കേരള കർഷക യുണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് , ജില്ലാ സെക്രട്ടറി കെ.കെ. വിജയൻ ജില്ലാക്കമ്മറ്റിയംഗങ്ങളായ വിൻസൻറ് വള്ളാടിയിൽ,സി.വി.തോമസ്, നിയോജക മണ്ഡലം സെക്രട്ടറി വിൻസന്റ് വള്ളിക്കാവുങ്കൽ, ജോസ് മുണ്ടയ്ക്കാട്ട്, ടോമി തൈലംമനാൽ വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സെലിൻ വിൻസൻറ്, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് ഉദ്ദീഷ് ഫ്രാൻസിസ് , ജില്ലാക്കമ്മറ്റിയംഗം എബിൻ വാട്ടപ്പള്ളി, പാർട്ടി മണ്ഡലം സെക്രട്ടറി ആൽബർട്ട് മാടവന ദളിത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് കെ. കുട്ടായി,വൈസ് പ്രസിഡണ്ട് എസ്.രവി പാർട്ടി മുൻ മണ്ഡലം പ്രസിഡണ്ടുമാരായ ജോർജ് കുന്നത്ത്, കെ എം അവിരാച്ചൻ , നിയോജക മണ്ഡലം കമ്മറ്റിയംഗം ടിറ്റോകൂനംമാക്കൽ, കർഷകയൂണിയൻ ജില്ലാ സെക്രട്ടറി മാത്യു വാഴക്കാലായിൽ, മണ്ഡലം പ്രസിഡണ്ട് തോമസ് മാപ്രയിൽ ,ബേബി കൊച്ചു പറമ്പിൽ , ജോസ് വാരികാട്ട്, ജോൺ കളപ്പുരയ്ക്കൽ, ജോയിവൈലോപ്പിള്ളി, മോളി കുര്യൻ, ഡെനി കെ.വി , സെബാസ്റ്റ്യൻ കുമ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.ഷി ജോ ഞവരക്കാട്ട് മണ്ഡലം പ്രസിഡണ്ട് 9656152360 ആൽബർട്ട് മാടവന മണ്ഡലം സെക്രട്ടറി 9447560681