Idukki വാര്‍ത്തകള്‍
വാഗമൺ ബൈബിൾ ബിലീവേഴ്സ് അസംബ്ലി സഭയുടെയും, ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, വാഗമൺ പോലീസിന്റെയും, പീരുമേട് എക്സൈസിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ വാഗമണ്ണിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു


വാഗമൺ ബൈബിൾ ബിലിവേഴ്സ് അസംബ്ലി സഭയുടെയും, ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, വാഗമൺ പോലീസിന്റെയും, പീരുമേട് എക്സൈസിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയുംആഭിമുഖ്യത്തിൽ വാഗമണ്ണിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു,
ജാഗ്രതാ സമിതി അധ്യക്ഷൻ സജീവ് കുമാർ യോഗത്തിൽ അധ്യക്ഷനായിരുന്നു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിതോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു,
പാസ്റ്റർ ജോൺമാർട്ടിൻ, കുര്യാക്കോസ് എം കുടക്കച്ചിറ എന്നിവരും വിവിധ സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.
പീരുമേട് എക്സൈസ് ഇൻസ്പെക്ടർ, അമൽ രാജൻ, കോട്ടമല ഗവൺമെന്റ് എൽപിഎസ് ഹെഡ്മാസ്റ്റർ ബൈജു കുമാർ, എന്നിവർ ക്ലാസുകൾ നയിച്ചു, നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി