കാഞ്ചിയാർ ലബ്ബക്കട മേഖലയിൽ മോഷണം വർദ്ധിക്കുന്നു


കാഞ്ചിയാർ ലബ്ബക്കട മേഖലയിൽ മോഷണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വില്ലേജ് ഓഫീസ് അടക്കം 18 ളം വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വീടുകൾക്ക് സമീപം അജ്ഞാതനെ കണ്ടതോടെ ഭീതിയിൽ ആയിരിക്കുകയാണ്
കാഞ്ചിയാർ നിവാസികൾ .
കഴിഞ്ഞ് ഒരു വർഷം മുമ്പ് ലബ്ബക്കടയിൽ വില്ലേജ് ഓഫീസിൽ ഉൾപ്പെടെ
16 വ്യാപാരസ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പോലീസ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാഞ്ചിയാർ പള്ളിക്കവലക്ക് സമീപത്ത് വീടിൻ്റ് ടെറസിന് മുകളിൽ അജ്ഞാതൻ്റ് സാന്നിധ്യം ഉണ്ടായത്. വൈകിട്ട് 10 മണിയോടെയാണ് ഇയാളെ രണ്ടു ദിവസവും വീട്ടുകാർ കാണുന്നത്.
ടെറസിന് മുകളിൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണി എടുക്കാൻ പോയ സമയത്താണ് വീട്ടുകാർ ഇയാളെ കണ്ടത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടി മറഞ്ഞു. പ്രദേശവാസികളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിൽ കാഞ്ചിയാറ്റിലും ലബ്ബക്കടയിലും രണ്ട് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നു. അതേസമയം ശനിയാഴ്ച വൈകിട്ട് ഇയാളെ കണ്ടതിനുശേഷമാണ് സമീപത്ത് കാഞ്ചിയാർ പള്ളിക്കവലയിലും ലബ്ബക്കടയിലും രാത്രി 2 മണിക്ക് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടക്കുന്നത്.
അവിടുത്തെ സിസിടിവി ക്യാമറയിൽ മോഷ്‌ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു.
ഈ ദൃശ്യങ്ങൾ കണ്ടതോടെ ഇവിടെയെത്തിയ ആൾ ധരിച്ചിരുന്ന വേഷവും സമാന രീതിയിലാണെന്ന് വീട്ടുകാർ പറയുന്നു. നിലവിൽ പ്രദേശവാസികൾ ഭീതിയിലാണ്
കഴിഞ്ഞ ഒരാഴ്ചക്കാലമായി മോഷ്‌ടാവിൻ്റെ സാന്നിധ്യം മേഖലയിൽ ഉണ്ടായതോടെ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണമെന്ന് ആവശ്യം നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നുണ്ട് .
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദത്തിന് ശേഷമാണ് മോഷ്‌ടാവ് മോഷണം നടത്തുന്നത്. മോഷ്ടാവിന്റെ സാന്നിധ്യം മേഖലയുണ്ടായതോടെ സ്ത്രീകൾ അടക്കമുള്ളവർ ഭയപ്പാടോടെയാണ് കഴിയുന്നത്.