Idukki വാര്‍ത്തകള്‍
ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ് സ്പോട്ട് അഡ്മിഷന്‍


പത്തനംതിട്ട ജില്ലയില്‍ തിരുവല്ല കുന്നന്താനത്ത് കിന്‍ഫ്ര പാര്‍ക്കില്‍, കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. നിലവില്‍ ഒഴിവുള്ള 6 സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നടത്തുന്നത്. 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688.