‘നിങ്ങൾക്ക് നിർമിക്കണമെങ്കിൽ ആകാം, ഞാൻ കൂട്ടുനിൽക്കില്ല; മിയാസാക്കിക്ക് താല്പര്യമില്ലാത്ത ഗിബ്ലി തരംഗം’


എ ഐ നിർമ്മിത ഗിബ്ലി സ്റ്റൈൽ ചിത്രങ്ങളുടെ ചാകരയാണ് ഇപ്പോൾ. ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റർ ഒരുക്കിയ ഈ സംവിധാനം വളരെ വേഗത്തിൽ ഇന്റർനെറ്റ് കീഴടക്കിയങ്കിലും ഗിബ്ലി തരംഗം ഓപ്പൺ എ ഐ ജീവനക്കാർക്ക് ഒരു തലവേദനയായി മാറിയിരിക്കുകയാണ്.’ഞങ്ങളുടെ ടീമിന് അൽപ്പം വിശ്രമം ആവശ്യമാണ് ,നിങ്ങൾ ചാറ്റ് gpt ഉപയോഗിക്കുന്ന കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്നാൽ ഞങ്ങളുടെ ജിപി യുകൾ ഉരുകുകയാണ് ‘ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന്റെ തന്റെ എക്സ് പേജിലൂടെ നടത്തിയ പ്രതികരണമാണിത്.
ആവശ്യക്കാർ ഏറിയതോടെ ഇമേജ് ജനറേറ്റ് ചെയ്യുന്നതിൽ ഓപ്പൺ എഐ നിയന്ത്രങ്ങൾ ഏർപ്പെടുത്തി.chat gpt plus ,select ,pro team തുടങ്ങിവയിൽ ഇനി മുതൽ ചിത്രം നിർമ്മിക്കാൻ പണം നൽകണമെന്നാണ് കമ്പനി പറയുന്നത്, കൂടാതെ ഒരു ദിവസം മൂന്ന് ചിത്രങ്ങളിൽ കൂടുതൽ ചെയ്യാനും സാധിക്കില്ല.’
1985 ൽ സ്ഥാപിതമായ ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ ഗിബ്ലി ,ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവർ ചേർന്നാണ് ആരംഭിക്കുന്നത്. സ്റ്റുഡിയോയുടെ സഹസ്ഥാപകനും, അനിമേഷൻ ഇതിഹാസവുമായ മിയാസാക്കിക്ക് എ ഐ കലയോടുള്ള വിരോധം സൂചിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. the one who never ends എന്ന ഡോക്യുമെന്ററി പരമ്പരയിൽ പങ്കെടുക്കുമ്പോൾ അനിമേഷൻ ഓട്ടോമേറ്റ് ചെയ്യുന്ന മെഷീൻ രൂപകൽപന ചെയ്യണമെന്ന ആഗ്രഹം ഒരു കൂട്ടം വിദ്യാർത്ഥികൾ അദ്ദേഹത്തെ അറിയിച്ചു,ഇതിന് മറുപടിയായി നിങ്ങൾക്ക് നിർമിക്കണമെങ്കിൽ നിർമിക്കാം എന്നാൽ ഞാൻ ഒരിക്കലും അതിന് കൂട്ടനിൽക്കില്ല ,അങ്ങനെ ഒരു സംവിധാനം ഒരിക്കലും ഞാൻ എന്റെ ജോലിയിൽ ഉൾപെടുത്താൻ പോലും ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അന്ന് അദ്ദേഹം അതിന് മറുപടി നൽകിയത്.
അദ്ദേഹത്തിന്റെ ആ വീക്ഷണത്തിലൂടെ ചാറ്റ് gpt യുടെ മുന്നേറ്റം വഴി ആളുകളിൽ വലിയ സ്വാധീനമുണ്ടാക്കിയ ഈ പുതിയ ഗിബ്ലി ചിത്രങ്ങൾ ശരിക്കും ചില ചോദ്യങ്ങൾ നമുക്ക് മുന്നിൽ ഉയർത്തുന്നുണ്ട്. മിയാസാക്കിയെ പോലുള്ളവരുടെ ശൈലികൾ പകർത്തുന്നതിൽ AI-യെ ചുറ്റിപറ്റി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വർഷങ്ങളുടെ തപസ്യയും ടാലന്റും കൊണ്ട് ആർജിച്ച ശൈലി നിമിഷങ്ങൾ കൊണ്ട് എ ഐ ആവിഷ്കരിക്കുമ്പോൾ അത് കലാകാരനോടുള്ള അനീതിയാണ് എന്നാണ് മിയാസാക്കി ആരാധകരും കോപ്പിറൈറ്റ് രംഗത്ത് ഉള്ളവരും അഭിപ്രായപ്പെടുന്നത്.