തൊടുപുഴനാട്ടുവാര്‍ത്തകള്‍
മത്സ്യം കയറ്റിവന്ന ലോറി വള്ളിപ്പാറയിൽ മറിഞ്ഞു


മുട്ടം : മത്സ്യം കയറ്റിവന്ന ലോറി മുട്ടം-ഈരാറ്റുപേട്ട റൂട്ടിൽ വള്ളിപ്പാറയ്ക്കടുത്ത് പഞ്ചായത്തുപടിയിലെ വളവിൽ മറിഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അപകടം. കന്യാകുമാരിയിൽ നിന്ന് വന്ന ലോറി വിവിധയിടങ്ങളിൽ ലോഡ് ഇറക്കി തൊടുപുഴ ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ആൾക്കും ചെറിയ പരിക്കുണ്ട്.