അന്താരാഷ്ട്ര വനദിനം: ജില്ലാതല ആഘോഷം സംഘടിപ്പിച്ചു


ഇടുക്കി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനദിനം 2025 ജില്ലാതല ആഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വെള്ളാപ്പാറ നിശാഗന്ധി മിനി ഡോര്‍മറ്ററിയില്‍ നടന്ന പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വിപിന്‍ദാസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ടി.ഇ. നൗഷാദ്, ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.ജയചന്ദ്രന്‍, ഇടുക്കി ഫ്ളൈയിങ് സ്‌ക്വാഡ് ഡിവിഷന്‍, ഡി എഫ് ഒ എം. ജി വിനോദ്കുമാര്‍, ഇടുക്കി വന്യജീവി സങ്കേതം അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബി. പ്രസാദ് കുമാര്‍, കട്ടപ്പന സാമൂഹ്യവനവത്കരണ വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.