അവാർഡ് തിളക്കത്തിൽ മുരിക്കാശ്ശേരി സെന്റ്. മേരീസ്


ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ ബെസ്റ്റ് ഹായർസെക്കണ്ടറി സ്കൂളിനുള്ള അവാർഡ് മുക്കാശ്ശേരി സെന്റ്. മേരീസ് ഹയർ സെക്കേണ്ടറി സ്‌കൂളിന് ലഭിച്ചു. 20/3/ 2025 വ്യഴാഴ്ച്ച വാഴത്തോപ്പ് പരീഷ് ഹാളിൽ വച്ച് നടന്ന അവാർഡ് ദാനചടങ്ങിൽ വച്ച് ഇടുക്കി രൂപതാ മെത്രാൻ അഭിവന്ദ്യ മാർ. ജോൺ നെല്ലിക്കുന്നേൽ പിതാവിൽ നിന്നും സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോസ് നരിതൂകിൽ, പ്രിൻസിപ്പൽ ശ്രീ. ജോസഫ് മാത്യു, അധ്യാപകരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2024- 25 അധ്യയനവർഷത്തെ പഠന – പാഠ്യേതര രംഗങ്ങളിലെ മികവുകൾക്കുള്ള അംഗീകരമായാണ് ഈ അവാർഡ് നൽകുന്നത്. മുറിക്കാശ്ശേരി സെന്റ്. മേരീസ് ഹൈസ്കൂൾ വിഭാഗം മികച്ച മൂന്നാമത്തെ ഹൈസ്‌കൂളിനുള്ള അവാർഡിന് അർഹമായി. ഇടുക്കി രൂപതയിലെ മികച്ച kCSL യുണിററ്റിനുള്ള അവാർഡും, സംസ്ഥാനതലത്തിൽ മികച്ച രണ്ടാമത്തെ KCSL യൂണിറ്റിനുള്ള അവാർഡും മുരിക്കാശ്ശേരി സെന്റ്. മേരീസ് ഹായർസെക്കണ്ടറി വിഭാഗത്തിന് ലഭിച്ചു. മികച്ച രണ്ടാമത്തെ KCSL യുണിറ്റിനുള്ള അവർഡിന് UP വിഭാഗം അർഹമായി. ഈ അധ്യയന വർഷത്തിൽ 75 ഓളം കുട്ടികൾ മുരിക്കാശ്ശേരി സെന്റ്. മേരീസിൽ നിന്നും സംസ്ഥാനതലത്തിൽ കലാ -കായിക ശാസ്ത്രമേളകളിൽ മറ്റുരച്ച് വിജയം നേടിയിരുന്നു. സ്പോർട്സ് മീറ്റുകളിൽ സംസ്ഥാനതലത്തിൽ ഓവറോളുകൾ കരസ്തമാക്കുകയും ദേശീയ മീറ്റുകളിലേക്ക് കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു എന്നുള്ളത് സെന്റ്. മേരീസിന്റെ വിജയത്തിളക്കത്തിന്റെ മാറ്റുകൂട്ടി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ ഒട്ടനവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്ലസ് ടു പരീക്ഷകളിൽ ഇടുക്കി ജില്ലയിലെ ഉയർന്ന വിജയം നേടാനും മുരിക്കാശ്ശേരി സെന്റ്. മേരിസ് സ്കൂളിന് കഴിഞ്ഞു.