Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടിപ്പെരിയാര്‍ 15ാം വാര്‍ഡിലെ നിരോധനാജ്ഞ പിന്‍വലിച്ചു

വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ കടുവയുടെ സാന്നിധ്യത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി പിന്‍വലിച്ചു. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കടുവ കൊല്ലപ്പെടുകയും അപകട ഭീഷണി ഒഴിവാകുകയും ചെയ്ത സാഹചര്യത്തില്‍ നിരോധനാജ്ഞ പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.









































































