Idukki വാര്‍ത്തകള്‍
സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി


സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി. വേണ്ട ലഹരിയും കൊലപാതകവും എന്ന വിഷയത്തിൽ നടത്തിയ പരിപാടി അമ്പലക്കവല അപ്കോസ് ഹാളിൽ ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. കെ ജെ സജു അധ്യക്ഷനായി. വിമുക്തി നോഡൽ ഓഫീസർ എം സി സാബു ക്ലാസ് നയിച്ചു. സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ആർ മുരളി, ഏരിയ കമ്മിറ്റി അംഗങ്ങളായ പൊന്നമ്മ സുഗതൻ, നിയാസ് അബു, എന്നിവർ സംസാരിച്ചു. സി എസ് അഭിലാഷ് സ്വാഗതം പറഞ്ഞു.