ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്

ജില്ലാ ഭരണകൂടം നല്‍കിയ മഴക്കാല മുന്നറിയിപ്പിനെ തുടര്‍ന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ വകുപ്പുകളുടെ യോഗവും എല്ലാ വാര്‍ഡുകളിലും ശുചിത്വസമിതി യോഗവും ചേര്‍ന്നു.
പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി, കുഞ്ചിത്തണ്ണി, പള്ളിവാസല്‍ എന്നീ വില്ലേജ് ഓഫീസര്‍മാരുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാര്‍ഡുകളിലെ വൊളൻ്റിയര്‍മാരുടെയും സുഗമമായ പ്രവര്‍ത്തനത്തിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന മണ്ണിടിച്ചില്‍, ഗതാഗത തടസ്സം, വൈദ്യുതി മുടക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗ്രൂപ്പ് വഴി അറിയിക്കു കയും അവ അതിവേഗം പരിഹരിക്കാന്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന് ഇതുവരെ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം തന്നെ വെള്ളക്കെട്ടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. കല്ലാര്‍, ചിത്തിരപുരം, കുഞ്ചിത്തണ്ണി, ആറ്റുകാട്, പള്ളിവാസല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ മഴക്കാല ക്യാമ്പുകള്‍ക്കായി സജ്ജമാക്കി. ദുരന്തസാധ്യത പ്രദേശങ്ങകളുടെ വിവരശേഖരണം, വേണ്ട മുന്‍കരുതകള്‍ എന്നിവ പഞ്ചായത്ത് ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട്.









































































