‘കരിമണലിനെ മൂലധനം ആക്കണം’;സിപിഐഎം പ്രവർത്തന റിപ്പോർട്ട്


കരിമണലിനെ മൂലധനം ആക്കണം എന്ന് സിപിഐഎം നവകേരള രേഖ. അതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിൽ വ്യക്തമാക്കുന്നു. വരുമാനത്തിനനുസരിച്ച് നികുതി ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും രേഖയിൽ പറയുന്നു. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയതാണെന്നും പിന്നീട് അത് വലിയ വിവാദങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു.ഈ ഒരു ഘട്ടത്തിൽ ഇത്തരം വിവദങ്ങൾക്കൊക്കെ വിട പറഞ്ഞ് കൊണ്ട് കരിമണലിലൂടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചുള്ള ചിന്തകൾ നടക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കടൽ ഘനനം ആരംഭിക്കാൻ കേന്ദ്രം മുന്നൊരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞെന്നും അത്കൊണ്ട് തന്നെ കരിമണൽ ഖനനത്തെ പ്രത്സാഹിപ്പിക്കേണ്ടി വരും എന്നതിന്റെ സൂചന കൂടിയാണ് പുറത്ത് വരുന്നത്.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിന്ന് മണൽ വാരുന്നതുമായി ബന്ധപ്പെട്ടും വ്യത്യസ്ത അഭിപ്രായങ്ങൾ സമ്മേളനത്തിൽ ഉയർന്നിരുന്നു. മണൽ ക്ഷാമം അനുഭവപ്പെടുന്നത് കണ്ട് ഇത് പ്രയോജനപ്പെടുത്തണം എന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.
വരുമാനത്തിനനുസരിച്ച് നികുതി ഏർപ്പെടുത്തണം എന്നാണ് റിപ്പോർട്ടിലെ മറ്റൊരു നിർദേശം. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവരിൽ നിന്ന് ഉയർന്ന നികുതി പിരിച്ചെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുക എന്നതാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്. വരുമാനത്തിൽ ഉന്നതിയിലുള്ളവർക്ക് സർക്കാർ സേവനങ്ങൾ സൗജന്യമായി നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാരെത്തും. എന്നാൽ ഇടത്തരക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ഇവരെയൊക്കെ സർക്കാർ കൂടെ ചേർത്ത് നിർത്തി അടിസ്ഥാനപരമായി ലക്ഷ്യത്തിലൂടെയായിരിക്കും മുന്നോട്ട് പോവുക.
മറ്റൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ്. പുനരുദ്ധരിക്കാൻ പറ്റാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് പ്രത്യേകം പറയുന്നുണ്ട്. തകർച്ച നേരിടുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മോഡൽ ക്രമീകരിക്കും. ഇത്തരം സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുമെന്നാണ് രേഖയില്‍ പറയുന്നത്.
മാധ്യമങ്ങൾ കേന്ദ്രസർക്കാരിനെതികെ മൗനം പാലിക്കുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വികസനത്തിന്
വേണ്ടി പ്രവർത്തിക്കുന്നുണ്ട., അങ്ങനെ മുഖ്യമന്ത്രി പ്രവർത്തിക്കുമ്പോൾ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാപകമായ കള്ള പ്രചരണം നടത്തുന്നുണ്ടെന്നും ആ കള്ള പ്രചാരണത്തെ അനുകൂലിക്കുന്ന മാധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ നയങ്ങളെ തുറന്ന് കാട്ടാതെ മൗലം പാലിക്കുകയാണെന്നും വിമർശനം ഉയർന്നു.