Idukki വാര്‍ത്തകള്‍
വണ്ടൻമേട് ഹോളി ക്രോസ് കോളേജിൽ വുമൺസ് ഡേ ആഘോഷം നടന്നു


വണ്ടൻമേട് ഹോളി ക്രോസ് കോളേജിൽ വുമൺസ് ഡേ ആഘോഷം നടന്നു…
കോളേജ് ഡയറക്ടർ അഡ്വ. ഡോണി പീറ്റർ സ്കറിയ പരുപാടികൾ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഇൻ-ചാർജ് വിനീത കെ എസ് അദ്ധ്യക്ഷത വഹിച്ചു യോഗത്തിന് സ്വാഗതം ആശംസിച്ചു.
പരുപാടികളുടെ ഭാഗമായി പെൺ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സുകളു നടന്നു. വണ്ടൻമേട് CHC യിലെ ജിൻസി ജോണി, കൗൺസിലർ അജ്മൽ.എൻ ഐ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കോളേജ് യൂണിയൻ , വനിതാ സെൽ, കോളേജ് വൈസ് ചെയർപേർസൺ സോണിയ ജെയിംസ്, വിദ്യാർത്ഥി പ്രതിനിധി ഐശ്യര്യ കെ ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു