കട്ടപ്പന കല്യാണത്തണ്ടിൽ പോലീസിനെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ


കല്യാണത്തണ്ട് എകെജി പടിയിൽ യുവാക്കൾ ബഹളം വയ്ക്കുകയും ഉച്ചത്തിൽ പാട്ട് വയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. രണ്ടുപേർ യൂണിഫോമിലും രണ്ടുപേർ മഫ്‌തിയിലും ആയിരുന്നു. ഉച്ചത്തിൽ പാട്ടു വച്ച് ബഹളം വച്ചു കൊണ്ടിരുന്നവരുടെ സമീപത്തേക്ക് മഫ്‌തിയിലുള്ള രണ്ടു പോലീസുകാരാണ് ആദ്യം ചെന്നത്.
തിരിച്ചറിയൽ കാർഡ് കാണിച്ച് തങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞതോടെ യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. പോലീസിനെ കണ്ട് സംഘത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. യുവാക്കളുടെ ആക്രമണത്തിൽ കുട്ടപ്പന പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിൽ എടുത്തു.