1972 – ലെ വനം വന്യജീവി നിയമത്തിൽ കാലോചിത മാറ്റം വേണം എന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ


1972 – ലെ വനം വന്യജീവി നിയമത്തിൽ കാലോചിത മാറ്റം വേണം എന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ .
കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന കട്രേറ്റ് മാർച്ചും ധർണ്ണ സമരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നും മാർ ജോൺ നെല്ലിക്കുന്നേൽ .
അതിയന്ത്രികമായി വർദ്ധിച്ചു വരുന്ന വന്യജീവി ആകമണങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാവുക. വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക., നിർമ്മാണ നിരോധനം ഉൾപ്പെടെയുള്ള ഭൂപ്രശനങ്ങൾ ശാശ്വതമായി പരിഹരിക്കുക, വത വിസ്തൃതി വ്യാപന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആണ് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമതിയുടെ നേതൃത്വത്തിൽ കളക്ട്രറ്റ് മാർച്ചും ധർണ്ണയും നടത്തിയത്.
പൈനാവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചാ മാർച്ച് ഇടുക്കി രൂപതവികാരി ജനറൽ മോൺ ജോസ് കരിവേലിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
കത്തോലിക്ക കോൺഗ്രസ് രൂപാതാ പ്രസിഡൻറ് ജോർജ് കോയിക്കൽ ലിന്റെ
അധ്യക്ഷതയിൽ ചേർന്ന പ്രതിക്ഷേധ സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് ഇടവക്കണ്ടം മുഖ്യപ്രഭാഷണം നടത്തി.
സമര പരിപാടികൾക്ക് അഭിവാധ്യം അർപ്പിച്ച്
സിജോ ഇലന്തൂർ, ജോർജ്കുട്ടി പുന്നക്കുഴി, ബിനോയി .കെ.യു.,ഫ ഫാദർ ജോസ് ചിറ്റടിയിൽ, ഫാദർ ജിൻസ്
കാരയ്ക്കാട്ട്, സാം മാത്യു എന്നിവർ സംസാരിച്ചു..
നിവധി കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരും പരിപാടിയിൽ പങ്ക് എടുത്തു.